കൊച്ചി: പാകിസ്ഥാനിലെ തീവ്രവാദി സംഘടനകളെപ്പോലെ കൊലപാതകങ്ങൾ നടത്തുന്ന സി.പി.എമ്മിനെ ഒറ്റപ്പെടുത്താൻ പ്രചരണപരിപാടികൾ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. കാസർകോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യു.ഡി.എഫിലെ സീറ്റുവിഭജന ചർച്ച 26ന് കൊച്ചിയിൽ ആരംഭിക്കും. കോൺഗ്രസ് സീറ്റുകളിൽ ഒന്നിലേറെപ്പേരുടെ പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കും. താൻ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ബെഹനാൻ പറഞ്ഞു.