sreesharadha-school-
വീരമൃത്യു വരിച്ച ധീര ജവാൻ വസന്തകുമാറിന്റെ വസതിയിലെത്തിയ ഇളന്തിക്കര ശാരദ വിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ വസന്തകുമാറിന്റെ സ്മമരണയ്ക്കായി മാവിൻതൈ നടുന്നു

പറവൂർ : രാജ്യത്തിനു വേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച ധീരജവാൻ വി.വി. വസന്തകുമാറിന് കുരുന്നുകളുടെ ബിഗ് സല്യൂട്ട്. പുത്തൻവേലിക്കര ഇളന്തിക്കര ശ്രീശാരദ വിദ്യാപീഠം സ്കൂളിലെ പത്ത് വിദ്യാർത്ഥികളാണ് അദ്ധ്യാപകർക്കൊപ്പം വയനാടു മെപ്പാടി തൃകൈപ്പറ്റയിലെ വസന്തകുമാറിന്റെ വസതിയിലെത്തി കുഴിമാടത്തിൽ അന്തിമോപചാരം അർപ്പിച്ചത്. ഒമ്പത് മണിക്കൂർ യാത്ര ചെയ്താണ് കുട്ടികൾ മെപ്പാടിയിലെത്തിയത്. സൈനിക സിലബസ് ഉൾപ്പെടുത്തിയാണ് ഇവിടെ പഠനം നടക്കുന്നത്. സൈനിക വേഷത്തിലായിരുന്നു കുട്ടികൾ വസന്തകുമാറിന്റെവീട്ടിലെത്തിയത്. സ്ക്കൂളിൽ പുതുതായി നിർമ്മിക്കുന്ന ബ്ലോക്കിന് വസന്തകുമാരിന്റെ പേര് നൽകുമെന്നു പ്രിൻസിപ്പൽ എം. ശ്രീലക്ഷ്മി പറഞ്ഞു. 2017 ലെ ഭീകരാക്രമണത്തിൽ മരിച്ച ജവാൻ പാലക്കാട് സ്വദേശി ശ്രീജിത്തിന് സ്കൂളിൽ സ്മൃതിമണ്ഡപം ഒരുക്കിയിട്ടുണ്ട്.