mvpa-570
സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം ശിൽപശാല ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം ശിൽപശാല സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പ്രവർത്തന പരിപാടി അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ. അരുൺ, മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, ജില്ലാ കമ്മിറ്റി അംഗം ടി.എം. ഹാരീസ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.