obit

കൊച്ചി: ചെന്നൈ ഐ.ഐ.ടിയിലെ റിട്ട. പ്രൊഫസറും കൊച്ചി ഗോശ്രീ പാലത്തിന്റെ ഡിസൈനറു മായ സ്ട്രക്ചറൽ എൻജിനീയർ വൈറ്റില കാച്ചപ്പിള്ളി റോഡിൽ ഗൗരി ശങ്കരം വീട്ടിൽ ഡോ. പി.കെ. അരവിന്ദൻ ( 78) നിര്യാതനായി. കൊച്ചി മെട്രോ,​ ​ ഇടപ്പള്ളി ഫ്ലൈ ഓവർ, സലീം രാജൻ പാലം,​ ഏനാത്ത് പാലത്തിന്റെ നവീകരണം തുടങ്ങിയവയുടെ നിർമ്മാണത്തിൽ കൺസൾട്ടന്റായിരുന്നു.

ആലപ്പുഴ നീരേറ്റുപുറത്ത് വിജയഭവനത്തിൽ പരേതനായ എം.കെ. കൃഷ്ണന്റെയും കൊച്ചുപെണ്ണിന്റെയും മകനാണ്. ഭാര്യ: സൗദാമിനി. മകൾ: ഡോ. ആമി അരവിന്ദൻ. മരുമകൻ: ഡോ.എം.കെ. ഗോപകുമാർ. .