ആലുവ: നിർമ്മാണം പൂർത്തിയായി മാസങ്ങളായിട്ടും ഉളിയന്നൂർ പ്രഥമിക ആരോഗ്യകേന്ദ്രം തുറക്കുന്നില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 35 ലക്ഷത്തോളം രൂപ അനുവദിച്ചതിനെ തുടർന്ന് നിർമാണം ആരംഭിച്ച പ്രാഥമിക ആരോഗ്യം ഈ സർക്കാരിന്റെ കാലത്താണ് പൂർത്തിയായത്. ആരോഗ്യമന്ത്രിയുടെ അസൗകര്യംകൊണ്ടാണ് ഉദ്ഘാടനം അനിശ്ചിതമായി നീളുന്നതെന്ന് വാർഡ് മെമ്പർ നിഷ ബിജു ആരോപിച്ചു. നിലവിൽ താത്കാലിക കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
വി.കെ. ഇബ്രഹിംകുഞ്ഞ് മന്ത്രിയും കെ.കെ. ജിന്നാസ് പഞ്ചായത്തു പ്രസിഡന്റും ആയിരിക്കെയാണ് ഫണ്ട് അനുവദിച്ചത്. നിർമാണവും ആരംഭിച്ചു. നിർമ്മാണം പൂർത്തിയായിട്ടും തുറന്നുകൊടുക്കാൻ പോലും കഴിവില്ലാത്ത പഞ്ചായത്ത് ഭരണസമി നാണക്കേടാണെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ് ആരോപിച്ചു. എത്രയും പെട്ടെന്നു പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തില്ലെങ്കിൽ യൂത്ത് കോൺഗ്രസ് ജനകിയ ഉദ്ഘടനം സംഘടിപ്പിക്കുമെന്നും ജിൻഷാദ് സൂചിപ്പിച്ചു