തൃക്കാക്കര: മഹീന്ദ്ര കമ്പനിയുടെ സി.എസ് ആർ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ അക്കാദമിക സ്കോളർഷിപ്പിന് തൃക്കാക്കര ഭാരത മാതാ കോളേജിലെ ബിരുദ വിഭാഗത്തിലെ പതിനഞ്ച് വിദ്യാർത്ഥികൾ അർഹരായി. മഹീന്ദ്ര പ്രൈഡ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നാനൂറ്റിമുപ്പത് അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് നൈപുണ്യവികസനത്തിലും തൊഴിലിനു വേണ്ട അഭിമുഖത്തിലുംപരിശീലനം നൽകി.