police

കൊച്ചി : യൂത്ത് കോൺഗ്രസും യു.ഡി.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയും ഫെബ്രുവരി 18 നു നടത്തിയ മിന്നൽ ഹർത്താലിൽ 2.65 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്ന് പൊലീസ്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് 1.10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. 189 കേസുകളെടുത്തു. 4430 പേർ പ്രതികളാണ്. 427 പേരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.

ജനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടില്ല. ആൾക്കൂട്ട അതിക്രമമാണ് നടന്നത്. ഹർത്താലിന് ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസുൾപ്പെടെ നേതാക്കൾ അക്രമങ്ങളെ തള്ളിപ്പറയുകയോ അക്രമികളെ സംഘടനയിൽ നിന്ന് പുറത്താക്കുകയോ ചെയ്തിട്ടില്ലെന്നും സ്റ്റേറ്റ്മെന്റിലുണ്ട്.അനിഷ്ട സംഭവങ്ങളുടെ ഫോട്ടോയും വീഡിയോയും ഇതോടൊപ്പം സർപ്പിച്ചിട്ടുണ്ട്.

ഐ.ജിമാർ നൽകിയ കണക്കിങ്ങനെ

ജില്ല നഷ്ടം കേസുകൾ പ്രതികൾ അറസ്റ്റിലായവർ

തിരുവനന്തപുരം 1.41ലക്ഷം 20 577 39

കൊച്ചി 62,700 72 1103 196

തൃശൂർ 26,000 66 2092 115

കണ്ണൂർ 35,000 31 658 77