കൊച്ചി : ശബരിമല കർമ്മ സമിതിയുടെ ജനുവരി രണ്ടിലെ പ്രതിഷേധ സമരത്തിലും ജനുവരി മൂന്നിലെ ഹർത്താലിലുമായി 1.45 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഹൈക്കോടതിയിൽ പൊലീസ് ബോധിപ്പിച്ചു.
1.06 കോടി രൂപയുടെ സ്വകാര്യ മുതലും 38.52 ലക്ഷം രൂപയുടെ പൊതു മുതലും സമരക്കാർ നശിപ്പിച്ചെന്ന് അസി. ഐ.ജി പി. മോഹൻ കുമാറിന്റെ സ്റ്റേറ്റ്മെന്റിൽ പറയുന്നു. 150 പൊലീസുകാർക്കും 141 പൗരന്മാർക്കും 11 സർക്കാർ ജീവനക്കാർക്കും പരിക്കേറ്റു. 990 കേസുകൾ രജിസ്റ്റർ ചെയ്തു. 32,270 പേർ പ്രതികളാണ്. 7938 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.