munci-paiity
.സൗജന്യ ക്യാൻസർ രോഗനിർണയ ക്യാമ്പും, ബോധവത്കരണ ക്ലാസും മുനിസിപ്പൽ ചെയർപേഴ്സൻ എം.എ.ഗ്രേസിഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി : അങ്കമാലി നഗരസഭ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയും താലൂക്കാശുപത്രിയും റിജിയണൽ കാൻസർ സെന്ററും സംയുക്തമായി നടപ്പിലാക്കുന്ന രണ്ടാം ഘട്ട സൗജന്യ കാൻസർ നിർണയ ക്യാമ്പിന്റേയും ബോധവത്കരണ ക്ലാസിന്റെയും മുനിസിപ്പൽ തല ഉദ്ഘാടനം താലൂക്കാശുപത്രി അങ്കണത്തിൽ നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സജി വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലി വർഗീസ്, ഷോബി ജോർജ്, കൗൺസിലർമാരായ കെ.കെ. സലി, ടി.വൈ. ഏല്യാസ്, ബിനു.ബി.അയ്യമ്പിള്ളി എന്നിവർ സംസാരിച്ചു. ഡോ.നസീമ നജീബ് നേതൃത്വം നൽകി.