pk-sreemathi-

കൊച്ചി: പി.കെ. ശ്രീമതി എം.പിയുടെ വിവാദ പ്രസംഗത്തെത്തുടർന്ന് നൽകിയ പരാതിയിൽ അന്വേഷണം തൃപ്‌തികരമല്ലെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് തൃശൂർ സ്വദേശി ആർ.എം. രാജസിംഹ ഹർജി നൽകി. കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് നടത്തിയ പരാമർശത്തിന്റെ പേരിൽ 17ന് പത്തനംതിട്ട എസ്.ഐക്ക് പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും ഹർജിക്കാരൻ പറഞ്ഞു.