പറവൂർ : പറവൂർ ഫയർ സ്റ്റേഷനിൽ ലഭിച്ച പുതിയ അബുലൻസിന്റെ ഫ്ളാഗ് ഓഫ് വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ജി. ഹരിദാസ്, സജി നമ്പ്യത്ത്, സ്റ്റേഷൻ ഇൻ ചാർജ് വി.ജി. റോയ്, ബൈജു പണിക്കർ തുടങ്ങിയവർ സംസാരിച്ചു.