neericodu-road
നീറിക്കോട് തൊണ്ണംകോട് തോടിന്റെ നിർമ്മാണോദ്ഘാടനം കെ.വി. തോമസ് എം.പി. നിർവഹിക്കുന്നു

പറവൂർ : മണ്ണിടിഞ്ഞും മാലിന്യങ്ങൾ കൊണ്ടും നീരൊഴുക്ക് കുറഞ്ഞ നീറിക്കോട് തൊണ്ണംകോട് - കുരീച്ചാൽ തോടിന് ശാപമോക്ഷം. തോടിന്റെ ഇരുഭാഗത്തും ഭിത്തികെട്ടി മുകളിൽ കോൺക്രീറ്റ് സ്ളാബ് ഇടുന്ന പദ്ധതിക്ക് അനുമതി ലഭിച്ചു. കെ.വി. തോമസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചത്. . നിർമ്മാണോദ്ഘാടനം കെ.വി. തോമസ് എം.പി നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് രാധാമണി ജയ്സിംഗ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, റസിയ സവാദ്, വി.ബി. ജബ്ബാർ, ബാബു മാത്യു, തോമസ് പടമാടൻ, പി.കെ. നസീർ, ജോളി തുടങ്ങിയവർ സംസാരിച്ചു.