kmk-jn-paravur
കെ.എം.കെ കവല

പറവൂർ : നഗരത്തിൽ ഏറ്റവും തിരക്കേറിയ കെ.എം.കെ കവലയിൽ മതിയായ വെളിച്ചമില്ലാത്തതിനാൽ അപകടഭീഷണിയിൽ. രാത്രിയായാൽ വാഹനങ്ങളുടെയും കടകളുടെയും വെളിച്ചമാണ് കവലയുടെ ഇരുട്ടുനീക്കുന്നത്. ദേശീയപാത കൂടിയായ ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. രാത്രിയായാൽ അപകടത്തിൽപ്പെടാതെ കവല കടക്കാൻ യാത്രക്കാർ ബുദ്ധിമുട്ടേണ്ടിവരും. വെളിച്ചമില്ലാത്തപ്പോൾ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിനും പറ്റുന്നില്ല. ഇതിനാൽ വൈകിട്ടോടെ ഗതാഗത തടസം രൂക്ഷമാകും. കവലയിലെ കടകൾ അടച്ചാൽ പിന്നെ രാവിലെ വരെ കൂരിരുട്ടാണ്. നാല് ഭാഗത്തു നിന്നും വാഹനങ്ങൾ വരുന്നതു മൂലം കൂട്ടിയിടി ഉണ്ടാകാറുണ്ട്. നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ ഹൈമാസ്റ്ര് ലൈറ്റ് സ്ഥാപിച്ചെങ്കിലും കെ.എം.കെ. കവലയിലും ഇതുപോലെ വെളിച്ചക്കുറവുള്ള ചേന്ദമംഗലം കവലയിലും നടപ്പായില്ലെന്നുമാത്രം.