anusmaranam
പുൽവാമയിൽ വീരമൃത്യു പ്രാപിച്ച ധീരജവാന്മാർക്ക് കൊച്ചുപള്ളി സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെയും സി.എൽ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നതിന് ചേർന്ന യോഗം ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

ഉദയംപേരൂർ: പുൽവാമയിൽ വീരമൃത്യു പ്രാപിച്ച ധീരജവാന്മാർക്ക് കൊച്ചുപള്ളി സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെയും സി.എൽ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ ആദരാഞ്ജലി അർപ്പിച്ചു. യോഗം ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ജോസഫ് കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഹോർമിസ് മരോട്ടിക്കുടി,​ വി.എസ്. ജോൺ,​ ടോണി തോമസ്,​ സന്തോഷ് മാത്യു,​ ബെന്നി അബ്രഹാം,​ സിജു ജോസഫ്,​ സി.കെ. ദാമോദരൻ,​ സെക്രട്ടറി സഹൃദയൻ കണ്ണങ്കേരി തുടങ്ങിയവർ പങ്കെടുത്തു