ആലുവ: ജില്ലാ പഞ്ചായത്ത് അഞ്ച് കോടി രൂപ ചെലവഴിച്ച് ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച അത്യാധുനിക ഓപ്പറേഷൻ തിയേറ്ററിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ലോകോത്തര നിലവാരത്തിലുള്ള നാല് മേജർ തിയേറ്ററും ഒരു മൈനർ തിയേറ്ററുമാണ് ഉള്ളത്.
ഇന്റൻസീവ് കെയർ യൂണിറ്റ്, ലാമിനാർ ഫ്‌ളോ സിസ്റ്റം, സെൻട്രൽ മെഡിക്കൽ ഗ്യാസ് സിസ്റ്റം, സെൻസർ ഡോറുകൾ, ബാക്ടീരിയ ഫ്രീ വാട്ടർ, അൾട്രാ സൗണ്ട് ക്ലീനിംഗ് ഡിവൈസുകൾ, അനസ്‌തേഷ്യാ വർക്ക് സ്റ്റേഷൻ എന്നീ സൗകര്യങ്ങളോടെയുള്ള ഇൻസുലേറ്റഡ് തിയേറ്റർ കോംപ്ലക്‌സാണ് നിർമ്മിച്ചിട്ടുള്ളത്. 26ന് ഉച്ചയ്ക്ക് 12ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും. അൻവർസാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് എന്നിവർ സംസാരിക്കും.