വാളകം ഹോമിയോ ആശുപത്രിക്ക് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ജോയ്സ് ജോർജ് എം.പി നിർവഹിക്കുന്നു
മൂവാറ്റുപുഴ: വാളകം ഹോമിയോ ആശുപത്രി മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ജോയ്സ് ജോർജ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു വെളിയത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആയിരംദിനം അഗതിരഹിത കേരളം ബ്ലോക്കുതല ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ലൈഫ് മിഷൻ പൂർത്തികരീച്ച വീടുകളുടെ താക്കോൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ഉപഭോക്താക്കൾക്ക് കൈമാറി .തൊഴിലുറപ്പ് പദ്ധതിയിൽ 200ദിവസം പൂർത്തീകരിച്ച ജെസി ബിജുവിനെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു ഐസക്ക് ആദരിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.പി.വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി. ഏലിയാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുജാത സതീശൻ, പി.എ. രാജു, ഷീല മത്തായി, മെമ്പർമാരായ ആർ. രാമൻ, പി.എം. മദനൻ പഞ്ചായത്ത് സെക്രട്ടറി എം.എം. സുബൈദ എന്നിവർ സംസാരിച്ചു. ജോയ്‌സ് ജോർജ് എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 26ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്.