palam
കുമ്പളം - നെട്ടൂർപാലം മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യുന്നു

മരട്: കടലോരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി ഏഴ് ഫ്ലാറ്റുകളുടെ നിർമ്മാണമാരംഭിച്ചുകഴിഞ്ഞെന്നും അടുത്ത ഫെബ്രുവരിയിൽ ഇവ തുറന്നുകൊടുക്കാനാകുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുമ്പളം-നെട്ടൂർപാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എറണാകുളം ജില്ലയിൽ ഫ്ലാറ്റ് പണിയുന്നതിനായി സ്ഥലം കണ്ടെത്താനായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്.

ചെല്ലാനത്ത് ഹാർബർ പണിയുന്നതിന് 71 കോടിരൂപ മാറ്റിവച്ചിട്ടുണ്ട്. 13കോടി രൂപ ലാന്റ് അക്വിസിഷനായി ചെലവഴിച്ചു. വൈപ്പിൻ കാളമുക്കിൽ ഹാർബർ വേണമെന്ന ആവശ്യവും ഉയർന്നു വന്നിട്ടുണ്ട്. അവിടെ ഹാർബർ നിമ്മാണത്തിന് സ്ഥലംകണ്ടെത്തുന്നതിന് ശ്രമം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എം. സ്വരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ജോൺ ഫെർണാണ്ടസ് എം.എൽ.എ, പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എസ്. പീതാംബരൻ, അനിതഷീലൻ, ഷൈലജ രാധാകൃഷണൻ, കുമ്പളം പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡന്റ് മിനി പ്രകാശൻ, വി.കെ. വിനയൻ, സി.ആർ. ഷാനവാസ്, വി.ഒ.ജോണി,എ.ആർ. പ്രസാദ്,എന്നിവർസംസാരിച്ചു. ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ സ്വാഗതവും എക്സി.എൻജിനിയർർ ജോമോൻ കെ.ജോർജ് നന്ദിയും പറഞ്ഞു.