sfi-paravur
എസ്.എഫ്.ഐ പറവൂർ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി സച്ചിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടത്തി എല്ലാ കോളേജുകളിലും യൂണിയൻ രൂപീകരിക്കണമെന്ന് എസ്.എഫ്.ഐ പറവൂർ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സച്ചിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.എസ്. സനീഷ്, ടി.പി. ജിബിൻ, ടി.വി. നിഥിൻ, കെ.വി. അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.എം. സൂര്യദേവ് (പ്രസിഡന്റ്), എം.എ. അക്ഷയ്, ലിജി (വൈസ് പ്രസിഡന്റുമാർ), സി.ബി. ആദർശ് (സെക്രട്ടറി), അഖിൽ ബാവച്ചൻ, അലറിൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നി​വരെ തി​രഞ്ഞെടുത്തു.