sun
സൂര്യതാപം

കൊച്ചി: മരംകോച്ചുന്ന തണുപ്പിൽ നിന്ന് നേരെ ചുട്ടുപൊള്ളുന്ന ചൂടിലേക്ക് എടുത്തെറിഞ്ഞ് തലയ്ക്ക് മേൽ കത്തിജ്വലിച്ച് നിൽക്കുകയാണ് സൂര്യൻ. വേനൽ തുടങ്ങുമ്പോഴേ ഇതാണ് അവസ്ഥയെങ്കിൽ വരും മാസങ്ങളെന്താകുമെന്നാണ് എല്ലാവരുടെയും പേടി. ആരോഗ്യവിഭാഗവും കനത്ത ജാഗ്രതയിലാണ്.

സൂര്യാഘാതം

ചൂടിനെ വിയർപ്പിലൂടെ പുറന്തള്ളാൻ കഴിയാതെ വരിക, ബോധരഹിതനാകുക തുടങ്ങി സൂര്യാഘാതം ഗുരതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാം.

വെയിലേറ്റ് ദേഹം പൊള്ളുന്നതാണ് സൂര്യതാപം. സൂര്യതാപവും സൂര്യാഘാതവും ഒരുമിച്ച് വരാനും സാധ്യതയുണ്ട്. വിയർപ്പിലൂടെ ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങൾ നഷ്ടപ്പെടാം. നാല് വയസിന് താഴെയും 65 വയസിന് മുകളിലുമുള്ളവരെയുമാണ് ഇത് കൂടുതൽ ബാധിക്കാൻ സാധ്യത.

സൂര്യാതാപമോ സൂര്യാഘാതമോ ഏറ്റാൽ :

വേനലിൽ ശ്രദ്ധിക്കേണ്ടത് :

"വെയിലത്ത് ജോലി ചെയ്യുന്നവരിലാണ് സൂര്യതാപമോ സൂര്യാഘാതമോ ഏൽക്കാൻ കൂടുതൽ സാധ്യത. രക്തസമ്മർദ്ദത്തിനുള്ള ചില മരുന്നുകൾ താപശരീര ശോഷണത്തിലേക്ക് നയിച്ചേക്കാം. വെയിലത്തിറങ്ങുന്നവർ മതിയായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് "

ഡോ.ടി.പി വിജയൻ

മെഡിസിൻ വിഭാഗം കൺസൾട്ടന്റ്

ജനറൽ ആശുപത്രി