local
പാമ്പാക്കുട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ നിർവഹിക്കുന്നു.

പിറവം: 106 വർഷം പിന്നിടുന്ന പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.എൻ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ മുഖ്യാതിഥിയായി . പട്ടികജാതി , പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള സൗജന്യ പുസ്തകവിതരണം പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ. കുട്ടപ്പൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ.ആർ. ഷാജു , ഷീല ബാബു , സിന്ധു ജോർജ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അനൂബാ ശ്രീധരൻ, ഹെഡ്മാസ്റ്റർ ടി. രാജൻ, പി ടി എ പ്രസിഡന്റും ഗ്രാമ പഞ്ചായത്തംഗവുമായ സാജു ജോർജ്, സ്റ്റാഫ് സെക്രട്ടറി ഷീലാ രാജൻ, സ്കൂൾ ലീഡർ ക്രിസ്റ്റീന തങ്കച്ചൻ, ജിനു.സി.ചാണ്ടി എന്നിവർ പ്രസംഗിച്ചു. 31 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയകെട്ടിടം നിർമ്മിച്ചത്.