thuruvoor-
വാതക്കാട് - കോക്കുന്ന് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് നിർവഹിക്കുന്നു

അങ്കമാലി: കേരള സർക്കാരിന്റെ 1000 നാൾ 1000 പദ്ധതിയിൽ ഉൾപ്പെടുത്തി തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പുനർനിർമ്മാണം നടത്തിയ വാതക്കാട് - കോക്കുന്ന് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് നിർവഹിച്ചു. ഭാരതാണി പള്ളി വികാരി ഫാ. ജോഷി ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എം.ജെയ്സൺ, ജോസഫ് പാറേക്കാട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ ലത ശിവൻ, ധന്യ ബിനു, ലിസി മാത്യു, യൂത്ത് പ്രതിനിധി ബവറിൻ ജോൺ, എ.ഡി. വർഗീസ്, ലോനപ്പൻ തളിയൻ തുടങ്ങിയവർ സംസാരിച്ചു. തുറവൂർ - മൂക്കന്നൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണ് ഇത്.