വൈപ്പിൻ: ഞാറക്കൽ വാളൂരാൻ തോമസ് (72) നിര്യാതനായി. കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ മാനേജറായിരുന്നു. ഞാറക്കൽ സെന്റ്മേരീസ് ഇടവക ട്രസ്റ്റി, കുടുംബ കൂട്ടായ്മ വൈസ് ചെയർമാൻ, വാളൂരാൻ ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ട്രീസ (അധ്യാപിക, ഞാറക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: പ്രജീഷ് (ആർച്ച് ബിഷപ്പ്സ് ഹൗസ്, എറണാകുളം), പ്രജിത (ടീച്ചർ, ജീസസ് ആന്റ് മേരി സ്കൂൾ, മുംബയ്). മരുമക്കൾ: ടീനു, ഷോബിൻ (അസൈൻമെന്റ് ടൈംസ്, മുംബയ്).