ആലുവ: ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള കുട്ടിവനത്തിലെ ഇല്ലിക്കൂടിന് തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ആലുവയിലെ ഫയർ ആന്റ് റെസ്‌ക്യൂ സംഘമെത്തിയാണ് തീയണച്ചത്. ശിവരാത്രിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. മണപ്പുറം വൃത്തിയാക്കുന്നതിനിടെ മാലിന്യങ്ങൾ കത്തിച്ചപ്പോൾ തീ പടർന്നതാകാമെന്ന് കരുതുന്നു.