kudu
എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബയൂണിറ്റ് വാർഷികവും കുടുംബസംഗമവും ശാഖാ സെക്രട്ടറി അഡ്വ.വി.പി. സീമന്തിനി ഉദ്ഘാടനം ചെയ്യുന്നു. ഡോ.എ.കെ. ബോസ്, ഷീജ വസന്തകുമാർ എന്നിവർ സമീപം

പച്ചാളം: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബയൂണിറ്റ് വാർഷികവും കുടുംബസംഗമവും ശാഖാ സെക്രട്ടറി അഡ്വ. വി.പി. സീമന്തിനി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.എ.കെ. ബോസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഷീജ വസന്തകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എ.ഡി. ജയദീപ്, പി.എസ്. എംഗൽസ്, സരസമ്മ രാധാകൃഷ്ണൻ, എ.ആർ. മണി, എൻ.എസ്. ഷിബു, ജോയിന്റ് കൺവീനർ സൗമ്യ സുബിൻ എന്നിവർ പ്രസംഗിച്ചു. കൺവീനറായി വി.പി. സുനിൽകുമാറിനെയും ജോയിന്റ് കൺവീനറായി വി.വി. രമേഷ് ബാബുവിനെയും തിരഞ്ഞെടുത്തു.