mvpa-579
കെ.പി.എം. എസ്. പായിപ്ര ശാഖാവാർഷികം കെ.പി.എം.എസ്. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ജനാധിപത്യരാജ്യങ്ങളിൽ വച്ചേറ്റവും മികച്ചതും സമഗ്രവുമായ നമ്മുടെ ഭരണഘടനയും അതിലടങ്ങിയിരിക്കുന്ന സംവരണതത്വങ്ങളും നിർവീര്യമാക്കാൻ ചില നിക്ഷിപ്ത താത്പര്യക്കാർ ശ്രമിക്കുകയാണെന്നും അതിനെതിരെ പോരാടുവാൻ പട്ടികവിഭാഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും കെ.പി.എം.എസ്. സംസ്ഥാന സംഘടനാ സെക്രട്ടറി കെ.എ. തങ്കപ്പൻ പറഞ്ഞു. കെ.പി.എം.എസ്. പായിപ്ര ശാഖാവാർഷികം മാനാറി കാഞ്ഞിരക്കുഴിയിൽ കെ.ടി. മനോജിന്റെ വസതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡന്റ് സാജു മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ജയൻ ഐക്കര സ്വാഗതം പറഞ്ഞു. ശാഖാ സെക്രട്ടറി പി.കെ. അജി റിപ്പോർട്ട് അവതരിപ്പിച്ചു . എ.പി. കുഞ്ഞ്, പി.എസ്. തങ്കപ്പൻ, കെ.എ. സുരേഷ്, പി.സി. വേലായുധൻ, എം.എസ്. സാജേഷ്, എ.പി. സജി, വിദ്യ സാജേഷ്, രേഷ്മ ജ്യോതിഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സാജു മറ്റത്തിൽ (പ്രസിഡന്റ്), ഒ.ടി. ജ്യോതിഷ് (വൈസ് പ്രസിഡന്റ്), ജയൻ ഐക്കര (സെക്രട്ടറി), രമണി കൃഷ്ണൻകുട്ടി ( അസി. സെക്രട്ടറി), പി.കെ. അജി (ട്രഷറർ), കെ.സി. ഓമന, സി.എ. സുരേഷ്, കെ.ടി. മനോജ്, കെ.കെ. കൃഷ്ണൻകുട്ടി, ഇ.ടി. രതീഷ്, കെ.ടി.സുരേഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.