പറവൂർ : നഗരസഭ പുതുതായി നിർമ്മിച്ച വയോജന പരിപാലന കേന്ദ്രം പകൽവീട് കൊച്ചി മെട്രോ എം.ഡി. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജെസി രാജു, ജലജ രവീന്ദ്രൻ, വി.എ. പ്രഭാവതി, ഡെന്നി തോമസ്, വത്സല പ്രസന്നകുമാർ, എസ്.ശ്രീകുമാരി, കെ.സുധാകരൻപിള്ള,രാജേഷ് പുക്കാടൻ, എസ്.രാജൻ, ഗീത പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.