പനങ്ങാട്: ഉദയത്തുംവാതിൽ ഗവ.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ എം. സ്വരാജ് എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. അസി. എക്സിക്യുട്ടീവ് എൻജിനിയർ ജമീല റിപ്പോർട്ട് അവതരിപ്പിച്ചു.
ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ഫണ്ടിൽനിന്നും 1കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പള്ളുരുത്തി ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരൻ, പഞ്ചായത്ത്മെമ്പർ വി.എ. പൊന്നപ്പൻ, സീതാ ചക്രപാണി, ഷീബ സുനിൽ, കല സുനിൽ, പി.ടി.എ.പ്രസിഡന്റ് ഷബാബ്, എ.ഇ.ഒ.അൻസിലാം തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ്മെമ്പർ ടി.ആർ. രാഹുൽ സ്വാഗതവും ഹെഡ്മിസ്ട്രസ് പി.എൽ. പ്രഭ നന്ദിയും പറഞ്ഞു.