ആലുവ: വാട്ടർ അതോറിട്ടിയുടെ അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് കീഴ്മാട് പഞ്ചായത്ത് ജംഗ്ഷനിൽ അപകടങ്ങൾ പതിവായി.
പഞ്ചായത്ത് ജംഗ്ഷനിൽ വാട്ടർ അതോറിട്ടി പുതിയതായി നിർമ്മിച്ച വാൽവ് ചേംബർ റോഡ് നിരപ്പിൽ നിന്നും ഒരടിയോളം ഉയർന്ന് നിൽക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
വാട്ടർ അതോറിട്ടിയുടെ നിരുത്തരവാദപരമായ പ്രവൃത്തിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യുവമോർച്ച സംസ്ഥാന സമിതി അംഗം രാജീവ് മുതിരക്കാട് ആരോപിച്ചു..