muncipality
. താലൂക്കാശുപത്രിയിലെ ആംബുലൻസ് റോജി എം.ജോൺ എം .എൽ .എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

അങ്കമാലി : അങ്കമാലി താലൂക്കാശുപത്രിയിൽ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് അനുവദിച്ച ആംബുലൻസിന്റെ പ്രവർത്തനോദ്ഘാടനം താലൂക്കാശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ റോജി.എം.ജോൺ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിജു പൗലോസ്, ഷോബി ജോർജ്, കൗൺസിലർമാരായ റീത്തപോൾ, കെ.കെ. സലി എന്നിവർ സംസാരിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പുഷ്പമോഹൻ സ്വാഗതവും ഡോ. നസീമ നജീബ് നന്ദിയും പറഞ്ഞു.