പറവൂർ : പ്രളയത്തിൽ വീട് തകർന്ന പുത്തൻവേലിക്കര പഞ്ചായത്തിലെ ചെറുകടപ്പുറം പാടത്ത്പറമ്പിൽ അരവിന്ദന്റെ കുടുംബത്തിന് പുനർജനി പദ്ധതിയുടെ ഭാഗമായി നിർമിച്ചു നൽകുന്ന വീടിന് വി.ഡി. സതീശൻ എം.എൽ.എ ശിലയിട്ടു. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു അദ്ധ്യക്ഷത വഹിച്ചു. വി.എസ്. അനിക്കുട്ടൻ, കെ.സി. ജോയ്, ഫ്രാൻസിസ് വലിയപറമ്പിൽ, കെ.എ. ബിജു, കെ.വി. ബൈജു, രഞ്ജിത്ത് മാത്യു തുടങ്ങിയവർ പങ്കെടുത്തു.