udf

കൊച്ചി: ആയിരം പാഴ് ദിനങ്ങളാണ് എൽ.ഡി.എഫ് സർക്കാരിന്റെ ആയിരം ദിനങ്ങളെന്ന് യു.ഡി.എഫ്. എല്ലാ രംഗത്തും സർക്കാർ പരാജയപ്പെട്ടു. എടുത്തു കാട്ടാൻ ഒരു നേട്ടം പോലുമില്ല. വരുത്തിവച്ച രണ്ടു മഹാദുരന്തങ്ങളും പെരുകിയ രാഷ്ട്രീയ കൊലപാതകങ്ങളുമാണ് ബാക്കിയെന്ന് യു.ഡി.എഫ് പുറത്തിറക്കിയ 'പാഴായ ആയിരം ദിനങ്ങൾ' എന്ന ലഘുപുസ്തകത്തിൽ പറയുന്നു.

പുസ്തകത്തിൽ നിന്ന്

ആയിരം ദിവസത്തിനിടെ 29 രാഷ്ട്രീയ കൊലപാതകങ്ങൾ.11 കസ്റ്റഡി മരണങ്ങൾ. ഓഖിയും മഹാപ്രളയവും മുന്നറിയിപ്പുകൾ അവഗണിച്ച് സർക്കാർ സൃഷ്ടിച്ചത്. പ്രളയം കഴിഞ്ഞ് ആറു മാസമായിട്ടും കേരള പുനസൃഷ്ടിക്ക് രൂപരേഖ പോലമില്ല. ശബരിമലയിൽ യുവതീ പ്രവേശന വിധിയുടെ പേരിൽകേരളമാകെ സംഘർഷഭൂമിയാക്കി. നവോത്ഥാന വനിതാ മതിൽ വർഗീയ മതിലായി. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നു. 24,000 കോടി രൂപയുടെ നികുതി കുടിശിക പിരിക്കുന്നില്ല.