meeran
കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.കെ. മീരാൻകുഞ്ഞ് അനുസ്മരണ സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കോൺഗ്രസ് പെരുമ്പാവൂർ 68-ാം ബൂത്ത് പ്രസിഡന്റും കോൺഗ്രസ് ന്യൂനപക്ഷ സെൽ പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റുമായിരുന്ന എം.കെ. മീരാൻകുഞ്ഞിന്റെ ഒന്നാം ചരമവാർഷികദിനം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എം. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം ഒ. ദേവസി, ജില്ലാ സെക്രട്ടറി ഷാനവാസ് മേത്തർ, പി.കെ. മുഹമ്മദ്കുഞ്ഞ്, എൻ.എ. ഫഹീം, എം.പി. ജോർജ്, എൽദോ കെ. ചെറിയാൻ, ഇസ്മായിൽ നാനേത്താൻ, എം.കെ. ഖാലിദ്, അലി മൊയ്തീൻ, ഷെയ്ഖ് ഹബീബ്, ദിലീപ് കുമാർ, സബീദ്, പി.എസ്. അബൂബക്കർ, വി.എച്ച്. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.