silpa
സി.പി.ഐ പെരുമ്പാവൂർ മണ്ഡലം പാർലമെന്റ് തിരഞ്ഞെടുപ്പ് ശിൽപശാല സംസ്ഥാന കൗൺസിൽ അംഗം ബാബുപോൾ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സി.പി.ഐ പെരുമ്പാവൂർ മണ്ഡലം പാർലമെന്റ് തിരഞ്ഞെടുപ്പ് ശിൽപശാല സംസ്ഥാന കൗൺസിൽ അംഗം ബാബുപോൾ ഉദ്ഘാടനം ചെയ്തു. ദർശനം ചേമ്പേഴ്സ് ഹാളിൽ ചേർന്ന ശിൽപശാലയിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം സി.വി. ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷറഫ്, മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ, പി.കെ. രാജീവൻ, കെ.കെ. രാഘവൻ, കെ.എൻ. രാമകൃഷ്ണൻ, എൻ.കെ. മുഹമ്മദ്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. ബൂത്ത്ലെവൽ ഏജന്റുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, സി.പി.ഐ മണ്ഡലം, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.