പെരുമ്പാവൂർ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ കൂവപ്പടി യൂണിറ്റിന്റെ ഏഴാം വാർഷിക പൊതുയോഗം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വൈ. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ. രാജൻ മുഖ്യപ്രഭാഷണം നടത്തി. പവിഴം റൈസ്‌മിൽ മാനേജിംഗ് ഡയറക്ടർ എൻ.പി. ജോർജ് 75 വയസ് കഴിഞ്ഞ അംഗങ്ങളെ ആദരിച്ചു. ജില്ലാ സെക്രട്ടറി ടി.പി. ജോൺ, ജില്ലാ കമ്മിറ്റി അംഗം പി.വി. വർഗീസ്, യൂണിറ്റ് സെക്രട്ടറി ടി.ആർ. രാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്റ്റെല്ല സാജു, ഹരിദാസ്, ട്രഷറർ പി.ജി. വിൻസെന്റ്, കെ.എ. ദേവസിക്കുട്ടി, ബാബു തപോവനം, അസോ. വൈസ് പ്രസിഡന്റ് എം.എസ്. ഗണപതി അയ്യർ എന്നിവർ സംസാരിച്ചു.