നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് കപ്രശേരി പാടശേഖരത്തിലെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി ഉദ്ഘാടനം ചെയ്തു. കപ്രശേരി നെല്ലുൽപ്പാദക സമിതിയുടെ നേതൃത്വത്തിൽ 40 ഏക്കറിലാണ് കൃഷിചെയ്തത്. സമിതി പ്രസിഡന്റ് വർക്കി കുര്യാക്കോസ്, സെക്രട്ടറി റോസി സെബാസ്റ്റ്യൻ, എൽസി, പാപ്പു, അശോകൻ, ഏലിയാസ്, ദേവസിക്കുട്ടി, സതി, കൃഷി അസിസ്റ്റൻറ് വത്സല, മിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.