കൊച്ചി : 'പുരസ്‌കാരം ഏറെ ആഗ്രഹിച്ചിരുന്നു, എന്നാൽ പ്രതീക്ഷിച്ചിരുന്നില്ല. അർഹിച്ച സമയത്താണ് അത് വന്നതെന്നാണ് തോന്നുന്നത്" - മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ ജയസൂര്യ കേരളകൗമുദിയോട് മനസ് തുറന്നു. പുരസ്‌കാരം കിട്ടുമെന്ന് ആശിപ്പിച്ച കഥാപാത്രങ്ങൾ അംഗീകരിക്കാത്തതിനാലാണ് ഇത്തവണ പ്രതീക്ഷയർപ്പിക്കാതിരുന്നത്.
പുരസ്‌കാരം യഥാർത്ഥ ക്യാപ്ടൻ വി.പി. സത്യനും തങ്ങളുടെ കഴിവ് സ്വയം തിരിച്ചറിയാത്ത മേരിക്കുട്ടിമാർക്കുമാണ് സമർപ്പിക്കുന്നത്. പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ ഭാര്യ സരിതയ്‌ക്കും മക്കൾക്കും കൂട്ടുകാർക്കുമൊപ്പം കൊച്ചിയിലെ ഫ്ളാറ്റിലായിരുന്നു ജയസൂര്യ.