adhul-krishna-snvhss-
അതുൽകൃഷ്ണയുടെ പിറന്നാൾ ആഘോഷം

പറവൂർ : അതുൽ കൃഷ്ണയുടെ പിറന്നാൾ ആഘോഷിക്കാൻ സഹപാഠികളും അദ്ധ്യാപകരും വീട്ടിലെത്തി. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ് അതുൽ കൃഷ്ണ. സെറിബ്രൽപാഴ്സി ബാധിച്ച് കിടപ്പിലായതിനാൽ കെടാമംഗലം ഇല്ലതുലക്ഷം വീട്ടിൽ സുരേഷിന്റെ യും മിനിയുടേയും മകനായ അതുലിന് വളരെ നാളുകളായി സ്കൂളിലെത്താൻ സാധിച്ചിട്ടില്ല. ഏഴ് ഡി ഡിവിഷനിൽ പഠിക്കുന്ന എല്ലാ കുട്ടികളും സ്കൂളിലെ പ്രധാന അദ്ധ്യാപിക പി.ആർ. ലതയുടെ നേതൃത്വത്തിൽ വിട്ടിലെത്തി. സഹപാഠികൾ പിറന്നാൾ സമ്മാനം നൽകിയ ശേഷം കേക്ക് മുറിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ മാനസികവും ശാരീരികവുമായി വളർച്ച ലക്ഷ്യം വച്ചുകൊണ്ട് സമഗ്രശിക്ഷയുടെ ആഭിമുഖ്യത്തിൽ സർക്കാർ നടത്തുന്ന ചങ്ങാതിക്കൂട്ട് പരിപാടിയുടെ ഭാഗമായാണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ക്ളാസ് ടീച്ചർ ജിധിമോൾ, റിസോഴ്സ് ടീച്ചർ മേരി ഫിജി, മാളവിക ലൈഗോഷ്, ഷീബ സൈലോഷ് തുടങ്ങിയവർ പങ്കെടുത്തു.