നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാൻ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 544 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. പാലക്കാട് പുത്തൻറോഡ് മുൽസിൻ മൻസിലിൽ സുധീർ ബഷീറാണ് അറസ്റ്റിലായത്. ദുബായിയിൽ നിന്നും ഇന്നലെ പുലർച്ചെ ഒന്നരയോടെ കൊച്ചിയിലെത്തിയ എഫ്.ഇസഡ് 441 വിമാനത്തിലെ യാത്രക്കാരനായിരുന്നു സുധീർ. രണ്ട് സ്വർണ മാലകളാക്കിയാണ് ഒളിപ്പിച്ചിരുന്നത്. സ്‌കാനറിലൂടെയുള്ള ദേഹപരിശോധനയിൽ സംശയം തോന്നി പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സമ്മതിച്ചത്.