കാക്കനാട്: തൃക്കാക്കര നഗരസഭയിൽ നികുതി അടക്കൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഇനി മുതൽ കൂളായി നിൽക്കാം. അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത് ശീതീകരിച്ച ഫ്രണ്ട് ഓഫീസിലാണ്. സർക്കാരിന്റെ ആയിരംദിനാഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആറ് പദ്ധതികളിൽ ഒന്നാണ് ശീതീകരിച്ച ഫ്രണ്ട് ഓഫീസ്. പദ്ധതികളുടെ ഉദ്ഘാടനം ചെയർപേഴ്സൺ ഷീല ചാരു നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ടി.എൽദോ അദ്ധ്യക്ഷത വഹിച്ചു. ഫ്രണ്ട് ഓഫീസ് ., പി.എം.എ.വൈ ,ലൈഫ് ഭവനപദ്ധതി, ധനസഹായ വിതരണം, തൊഴിൽ കാർഡ് വിതരണം, വയോമിത്രം ക്ലിനിക്കുകൾക്കുള്ള ഫർണിച്ചർ വിതരണം തുടങ്ങിയവയാണ് പദ്ധതികൾ. സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിജോ ചിങ്ങംതറ, എം.എം. നാസർ, ഷബ്ന മെഹ്‌ലി, സീന റഹ്മാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.ഇ. ഹസൈനാർ, കൗൺസിലർമാരായ സി.പി. സാജൽ, പി.എം. സലീം, പി.എം. യൂസഫ്, ആന്റണി പരവര, നിഷ ബീവി, രഞ്ജിനി ഉണ്ണി, സെക്രട്ടറി പി.എസ്. ഷിബു, സന്തോഷ് ബാബു എന്നിവർ പ്രസംഗിച്ചു.