dog-story
കൂട്ടിൽ പൂട്ടിയിട്ട് അവശനിലയിലായ നായ. ഒന്ന് കൂട്ടിൽ ചത്തനിലയിൽ.

പറവൂർ : കോടികളുമായി മുങ്ങിയചിട്ടിക്കമ്പനി ഉടമ കുഞ്ഞിത്തൈയിലെ വീട്ടിൽ ഉപേഷിച്ച രണ്ട് നായ്ക്കളിൽ ഒന്ന് ചത്തു. അവശേഷിക്കുന്ന നായയുടെ സംരക്ഷണം മൃഗങ്ങളോടുള്ളക്രൂരതക്കെതിരെ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടന ഏറ്റെടുത്തു. ടി.എൻ.ടിചിട്ടിക്കമ്പനി ഉടമ ടെൻസന്റെ അടഞ്ഞുകിടക്കുന്ന വീട്ടിലെ കൂട്ടിൽ നായ്ക്കൾ ഭക്ഷണം കിട്ടാതെ അവശനിലയിൽ കഴിയുന്നത്അറിഞ്ഞെത്തിയ സൊസൈറ്റി പ്രവർത്തകരും നാട്ടുകാരായ മൃഗ സ്നേഹികളും ഒരു നായ ചത്തു കിടക്കുന്നതാണ് കണ്ടത്. കഴിഞ്ഞ 13ന് ടെൻസൺ സ്ഥലം വിട്ടശേഷം നായ്ക്കൾക്ക് ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണം നൽകിയിരുന്നത് അയൽക്കാരാണ് .റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് ദിവസവും നിശ്ചിത അളവിൽ ചോറും ഇറച്ചിയും വെള്ളവും പരിചരണവും ആവശ്യമാണ്. ഭക്ഷണം ക്രമം തെറ്റിയതോടെ നായ്ക്കൾ അവശരായി . ചെവിയുടെ ഭാഗത്തുണ്ടായിരുന്ന മുറിവിന് ചികിത്സ ലഭിക്കാതെ വൃണമായി പുഴുവരിച്ചാണ് ഒരുനായ ചത്തത്. പറവൂരിലെ ദയ എന്ന സംഘടനയിലെ പറക്കാട് മഠത്തിൽ കൃഷ്ണൻപഞ്ചായത്ത് മെമ്പർ അനിൽ ഏലിയാസിനെയും കുഞ്ഞിത്തൈ ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകരെയും വിവരം അറിയിച്ചു.അവരെത്തി നായയുടെ ജഡം മറവ് ചെയ്തു. മറ്റേ നായക്ക് ഭക്ഷണം നൽകാൻ അയൽവാസിയെ ചുമതലപ്പെടുത്തി. ഇതിന് ശേഷമാണ് സൊസൈറ്റി ഫോർ പ്രിവൻഷൻ ക്രൂവൽറ്റി ടു ആനിമൽസ് എന്ന സംഘടനയുടെ സെക്രട്ടറി ടി.കെ.സജീവും വിഷ്ണു വിജയും കുഞ്ഞിത്തൈയിൽ എത്തിയത്. ജീവിച്ചിരിക്കുന്ന നായയുടെ സംരക്ഷണം ഏറ്റെടുത്ത സൊസൈറ്റി നായക്ക് ദിവസവും ആവശ്യമായ ഭക്ഷണം നൽകാൻ ടെൻസന്റെ വീട്ടിലെ ജോലിക്കാരിയായ ഷീലയെ ഏർപ്പാടാക്കി. ഇതിനുള്ള ചെലവ് സൊസൈറ്റി വഹിക്കും. അഞ്ച് ആളുകൾ കഴിക്കുന്ന ഭക്ഷണവും പത്ത് ലിറ്ററിലേറെ വെള്ളവും നായക്ക് ആവശ്യമാണ്. അപകടകാരികളായ ഈ ഇനം നായകൾ യജമാനനോട് മാത്രമേ അടുത്തിടപഴകാറുള്ളു. രണ്ടാഴ്ച കഴിഞ്ഞ് നായയുടെ സ്ഥിതി അറിയാൻ വീണ്ടും എത്തുമെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.