rajeev
മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ച സ്വാശ്രയ ഗ്രൂപ്പുകൾക്കുള്ള വായ്പാ വിതരണം മുൻ രാജ്യസഭാംഗം പി. രാജീവ് നിർവഹിക്കുന്നു

ആലുവ: ഗ്രാമീണ മേഖലയിൽ സഹകരണ പ്രസ്ഥാനത്തിന് നല്ല നിലയിൽ ഇടപെടാൻ കഴിയുമെന്നും സ്വാശ്രയ ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിലൂടെ കാർഷിക കാർഷികേതര മേഖലയിൽ പുതിയ തൊഴിൽ സാദ്ധ്യതകൾ വളർത്തിയെടുക്കാനാകുമെന്നും മുൻ രാജ്യസഭാംഗം പി. രാജീവ് അഭിപ്രായപ്പെട്ടു.

മുപ്പത്തടം സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച സ്വാശ്രയ ഗ്രൂപ്പുകൾക്കുള്ള വായ്പാ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് വി.എം. ശശി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ്, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ എന്നിവർ പ്രതിഭകളെ ആദരിച്ചു. ബാങ്ക് സെക്രട്ടറി പി.എച്ച് സാബു, ടി.കെ ഷാജഹാൻ, വി.കെ. ഷാനവാസ്, കെ.ജെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.