local
വ്യാപാരി വ്യവസായ സമിതി ഏരിയാ കമ്മിറ്റി ഓഫീസിന്റെയും പുതുതായി നിർമ്മാണം പൂർത്തിയാക്കിയ സമിതി ഹാളിന്റെയും ഉദ്ഘാടനം സി. പി .എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിക്കുന്നു

കൂത്താട്ടുകുളം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം ഏരിയ കൺവെൻഷൻ ചേർന്നു. കൺവെൻഷനും ഏരിയാകമ്മിറ്റി ഓഫീസിന്റെയും പുതുതായി നിർമ്മാണം പൂർത്തിയാക്കിയ സമിതി ഹാളിന്റെയും ഉദ്ഘാടനം സി. പി .എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു. സമിതി ഏരിയാ പ്രസിഡന്റ് സോമൻ വല്ലയിൽ അദ്ധ്യക്ഷനായി. സമിതി ജില്ലാ വൈസ് പ്രസിഡന്റ് റോബിൻ ജോൺ വൻനിലം, ഡി. രാജേഷ്, സണ്ണി കുര്യാക്കോസ്, സി.എൻ. പ്രഭകുമാർ, എം.ആർ. സുരേന്ദ്രനാഥ്, ജൂലിസ് ജോൺ, പി.പി. ജോണി, ബസന്ത് മാത്യു, വി.എൻ. രാജപ്പൻ, ജോസ് തോമസ്, സത്യദേവൻ, ടി.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.