ആലുവ:. സംസ്ഥാന സർക്കാരിന്റെ കെയർ ഹോം പദ്ധതിയുടെ ഭാഗമായി ചൊവ്വരയിൽ താമരക്കുളം മണപ്പുറം വള്ളുവന് ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘം വീട് നിർമ്മിച്ചു നൽകും
വീടിന്റെ തറക്കല്ലിടൽ മുൻ എം.പി പി. രാജീവ് നിർവ്വഹിച്ചു. യോഗത്തിൽ സംഘം പ്രസിഡന്റ് ഇ.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, കെ.പി.ഒ.എ സംസ്ഥാന സെക്രട്ടറി സി.ആർ. ബിജു, സംഘം വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ്, കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, കെ.പി.എ ജില്ലാ സെക്രട്ടറി എം.വി. സനിൽ, പ്രസിഡന്റ് ഇ.കെ. അബ്ദുൾ ജബ്ബാർ, സിറ്റി ജില്ലാ പ്രസിഡന്റ് എൻ.സി. രാജീവ്, വാർഡ് മെമ്പർ റെജി, സംഘം സെക്രട്ടറി രേണുക ചക്രവർത്തി തുടങ്ങിയവർ പ്രസംഗിച്ചു.