പൂത്തോട്ട: പൂത്തോട്ട സർക്കാർ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ രോഗികൾ കഷ്ടപ്പെടുന്നു.
.അഞ്ച് ഡോക്ടർമാർആശുപത്രിയിലുണ്ടെങ്കിലും മരുന്ന് കൊടുക്കാൻ ഒരു ഫാർമസിസ്റ്റ് മാത്രമേയുള്ളു ..തീരദേശ പഞ്ചായത്തിലെ രോഗികൾക്ക് ആശ്രയമായ ഇവിടെ മരുന്ന് വാങ്ങാനുള്ള ക്യൂ മണിക്കൂറുകളോളം നീളും .
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും 2015ൽ സാമൂഹിക ആരോഗ്യ കേന്ദ്രമായി ആശുപത്രിയെ ഉയർത്തിയെങ്കിലും ഫാർമസിസ്റ്റ് തസ്തികയുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായില്ല. സർക്കാർ ഉത്തരവനുസരിച്ച് അധികമായി സൃഷ്ടിക്കപ്പെട്ട മറ്റു തസ്തികകളിൽ നിയമനം നടത്തിയപ്പോഴും ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ് നികത്താൻ അധികൃതർ തയ്യാറാകാത്തതാണ് രോഗികളെ വലയ്ക്കുന്നത് . ഫാർമസിസ്റ്റ് ആയി നിയമിക്കപ്പെട്ട ആൾ കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ ഡെപ്യൂട്ടേഷനിൽ പോയതാണ് പ്രശ്നമെന്ന് അധികൃതർ പറയുന്നു. . നീണ്ട നിര ആശുപത്രിയും കടന്ന് പുറത്തേക്ക് നീളാറുണ്ട് . 28 ജീവനക്കാർ ആശുപത്രിയിലുണ്ട്.
3 ജില്ലകൾ സംയോജിക്കുന്നസ്ഥലത്തുള്ള ഈ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തുന്നത് സാധാരണക്കാരാണ് .
ഏറ്റുമാനൂർ എറണാകുളം റൂട്ടിൽ വൈക്കം തൃപ്പൂണിത്തുറ റോഡിൽ
മറ്റൊരു സർക്കാർ ആശുപത്രിയില്ല . .എന്നാൽ ഇത്രയും രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങളോ ജീവനക്കാരോ ആശുപത്രിയിൽ ഇല്ല .അഞ്ചു ഡോക്ടർമാരുള്ള ആശുപത്രിയിൽ ഒരാൾ ലീവിലുമാണ് .44 കിടക്കകൾ ഉണ്ടെങ്കിലും അത്രയും കിടപ്പുരോഗികൾ ഇവിടെ ഇല്ല .മറ്റു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പോലെ ഫീൽഡ് തല പ്രവർത്തനങ്ങൾ ഇല്ലാത്തതും തിരിച്ചടിയായിട്ടുണ്ട്.
ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുജന ആരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം നടത്തുമെന്ന് സംരക്ഷണ സമിതി ഭാരവാഹികളായ ടി.ആർ സദാനന്ദഭട്ട് ,,ബി.രാജേന്ദ്രൻ പിള്ള ,എ.എൻ സോമരാജൻ ,ചമയം ശശി എന്നിവർ പറഞ്ഞു .ജില്ലാ മെഡിക്കൽ ഓഫീസർക്ക് 500 ൽ പരം രോഗികളും നാട്ടുകാരും ഒപ്പിട്ട ഭീമ ഹർജി നൽകി .