mvpa-597
പേഴക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ദേശീയ ശാസ്ത്ര ദിനാഘോഷം ഹെഡ്മിസ്ട്രസ് എ.കെ.നിർമ്മല ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ : ദേശീയ ശാസ്ത്രദിനം പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആചരിച്ചു. ഹെഡ്മിസ്ട്രസ് എ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു. 2019 അന്താരാഷ്ട്ര പീരിയോഡിക് ടേബിൾ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ പീരിയോഡിക് ടേബിളിന്റെ രൂപത്തിൽ അണിനിരന്നു. പരീക്ഷണമുറ്റം, ഔഷധസസ്യ പ്രദർശനം, നിത്യജീവിതത്തിലെ ശാസ്ത്ര കൗതുകങ്ങൾ അവതരണം, രസതന്ത്ര, ഭൗതിക ശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തങ്ങളുടെ പ്രദർശനം എന്നിവയും നടന്നു. സ്റ്റാലിന ഭായ്, ശ്രീജ.കെ.ഹരി, ജ്യോതി ഭാസ്‌കർ, കെ.എസ്. അനിമോൾ എന്നിവർ നേതൃത്വം നൽകി.