മൂവാറ്റുപുഴ: മഞ്ഞള്ളർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കദളിക്കാട് - കാവനറോഡ് സംസ്ഥാന സർക്കാർ 1.88 കോടി രൂപാ ചെലവഴിച്ച് ബി.എം.ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചു. റോഡിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. കദളിക്കാട് ജംഗ്ഷനിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സുരേഷ് , റൂബി തോമസ്, ടോമി തന്നിട്ടാംമാക്കൽ, കദളിക്കാട് ചർച്ച് വികാരി ഫാ. തോമസ് ചെറുപറമ്പിൽ, കദളിക്കാട് വിമല മാതാഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിൾഅ സിസ്റ്റർ അനിറ്റ് കൊച്ചുപുര, കുടുംബശ്രീ ചെയർപേഴ്‌സൺ അനിത റെജി, കെ.വി.ജോൺ, മാത്യു എന്നിവർ സംസാരിച്ചു.