മൂവാറ്റുപുഴ: വാളകം വനിതാസഹകരണസംഘം ആരംഭിച്ച നീതി മെഡിക്കൽസ്റ്റോറിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ അർബൻബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് കെ.വി. സരോജം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീലാബാബു ഓഫീസ് ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു ഐസക് ആദ്യവില്പനയും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി. ഏലിയാസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.എം. മദനൻ, സീമ അശോകൻ, പി. രാജു, എ. സോമൻ, ആർ. രാമൻ, വനിതാഫെഡ് ജില്ലാ പ്രതിനിധി മേരിജോർജ് തോട്ടം, കടാതി റൂറൽ സഹകരണസംഘം പ്രസിഡന്റ് പി.പി. എൽദോസ്, കാർഷിക സഹകരണ ബാങ്ക് പ്രസിന്റ് കെ.പി. രാമചന്ദ്രൻ, താലൂക്ക് എംബ്രോയിഡറി തൊഴിലാളി സഹകരണസംഘം പ്രസിഡന്റ് എം.എസ്. സുരേന്ദ്രൻ, സഹകരണ ഫെഡറേഷൻ സംസ്ഥാന അംഗങ്ങളായ കെ.കെ. ചന്ദ്രൻ, പി. രാജേഷ്, ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ, അസി. രജിസ്ട്രാർ ദേവരാജൻ, ബേബി കുര്യാക്കോസ്, യൂണിറ്റ് ഇൻസ്‌പെക്ടർ ജെയ്‌മോൻ, കെ.സി.ഇ.യു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എം. ബേബി എന്നിവർ സംസാരിച്ചു.