വണ്ണപ്പുറം : വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായെന്ന് യു ഡി എഫ് പാർലമെന്ററി പാർട്ടി നേതാവ് റ്റി.യു.ജോസ് ആരോപിച്ചു. പിന്നാക്ക പ്രദേശങ്ങളിൽ നിന്നും പഞ്ചായത്ത് ഓഫീസിലെത്തുന്ന ആളുകൾക്ക് റേഷൻ കാർഡിൽ പേര് ചേർക്കുന്നതിന് പ്രസിഡന്റ് കൊടുക്കേണ്ട സാക്ഷ്യപത്രങ്ങൾ, ചികിത്സാ സഹായങ്ങൾ ലഭ്യമാകുന്നതിനുള്ള കത്തുകൾ ഒന്നും ലഭിക്കുന്നില്ല. കരാറുകാർക്ക് മരാമത്ത് പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് കൊടുത്തുതീർക്കേണ്ട ബില്ലുകൾ പാസാക്കുന്നില്ല. പഞ്ചായത്തിലെ എസ്.സി, എസ്.റ്റി വദ്യാർത്ഥികൾക്കുവേണ്ടി വാങ്ങി വച്ചിരിക്കുന്ന ലാപ്‌ടോപ്പുകളുടെ വിതരണം പോലും നടത്തിയിട്ടില്ല. ചില മെമ്പർമാരുടെ ഒത്താശയോടെ പ്രസിഡൻ്റ് നടത്തുന്ന ധിക്കാരപരമായ നടപടികളാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക വർഷം അവസാനിക്കാറായപ്പോൾ ഇത്തരം ഭരണപ്രതിസന്ധി തുടരുന്നത് നാടിൻ്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.