കുമളി. ഗ്രാമപഞ്ചായത്ത് 2018 -19 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിത, പട്ടികജാതി ഘടകപദ്ധതികളിലെ ഗുണഭോക്താക്കൾക്കുള്ള ജൈവവളം വിതരണം ചെയ്യുന്നു. ഗുണഭോക്താക്കൾ 2018-19 വർഷത്തെ കരം തീർത്ത രസീതിന്റെ കോപ്പി, ആധാർ കോപ്പി ,റേഷൻ കാർഡിന്റെ കോപ്പി എന്നിവയും ,ഗുണഭോക്തൃവിഹിതവും അടച്ച് താഴെപ്പറയുന്ന തീയതികളിൽ കൃഷി ഭവനിൽ നിന്ന് ജൈവവളം കൈപ്പറ്റേണ്ടതാണ്. മുമ്പ് ഇതേ പദ്ധതിപ്രകാരം ജൈവവളം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ജലസേചന പമ്പ് സെറ്റ് , തരിശുനിലക്കൃഷി പദ്ധതിയിൽ ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ളവർ ആനുകുല്യത്തിന് വേണ്ടി ഈ മാസം 10 നകം കൃഷിഭവനിൽ അപേക്ഷ നൽകണം .
ജൈവവള വിതരണ തിയതികൾ
04.02.19 വാർഡ് 1,2, 4,20
05.02.19 വാർഡ് 5 , 6,7,8,9,10.
06.02.19 വാർഡ് 11,12,13,14,15,16.
07.02.19 വാർഡ് 3,19,17,18.