തൊടുപുഴ : സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആരംഭിച്ചു. വികാരി ഫാ. ജോർജ് നിരപ്പത്ത് കൊടിയേറ്റി. ഇന്ന് രാവിലെ 6.30ന് വി. കുർബാന, 8 മണി മുതൽ വാർഡുകളിലേയ്ക്ക് അമ്പ് പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് 3.30ന് പള്ളിയിലേയ്ക്ക് അമ്പ് പ്രദക്ഷിണം. വൈകുന്നേരം 4.30ന് ഫാ.മാത്യു മേയ്ക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ജിനോ പുന്നമറ്റത്തിൽ സന്ദേശം നൽകും. തുടർന്ന് സെന്റ് ജൂഡ് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. 6.45ന് പള്ളിയിലേയ്ക്ക് തിരിപ്രദക്ഷിണം. തുടർന്ന് വാദ്യമേളങ്ങൾ. നാളെ രാവിലെ 7ന് വിശുദ്ധ കുർബാന, 10ന് ഫാ. ജോസ് തടത്തിൽ സി എസ് റ്റി തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് ടൗൺ പ്രദക്ഷിണം.